ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കായി മാത്രം നൽകുന്ന സ്കോളർഷിപ്പ്: അപേക്ഷിച്ചാൽ ലഭിക്കാനും സാധ്യതയേറെ, കൂടുതൽ അറിയാം

ക്യു ൻസ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമായി നല്‍കിവരുന്ന അക്കാദമിക് എക്സലൻസ് അവാർഡ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2024 സപ്തംബറില്‍ ഉപരിപഠനം ആരംഭിക്കുന്ന വിദ്യാർഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം.ആകെ 15 സ്കോളർഷിപ്പുകള്‍ ആണ് ലഭ്യമായിട്ടുള്ളത്. അപേക്ഷകർ ഇന്ത്യൻ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂർത്തിയാക്കിയിരിക്കണം. കൂടാതെ ഇന്ത്യൻ പൗരത്വവും വേണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇവർ പ്ലസ് ടു തലത്തില്‍ 85% ഓ അതിനുമുകളിലോ സ്കോർ നേടിയിരിക്കണം. സ്കോളർഷിപ്പിലൂടെ ആദ്യവർഷ പഠനത്തിന്റെ ട്യൂഷൻ ഫീസില്‍ 7,500 പൗണ്ടിന്റെ കിഴിവ് വിദ്യാർഥികള്‍ക്ക് നേടാം. എൻറോള്‍മെന്റിന് ശേഷം മൊത്തം ഫീസില്‍ ഇത്തരത്തില്‍ ഇളവ് ലഭ്യമാകും.

അപേക്ഷ ഓണ്‍ലൈനില്‍ ആണ് നല്‍കേണ്ടത്. ഒപ്പം ക്വീൻസ് യൂണിവേഴ്സിറ്റിയില്‍ നിങ്ങള്‍ പഠിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് 750 വാക്കില്‍ വിശദീകരിക്കുകയും വേണം. നിങ്ങളുടെ കരിയർ ഗോളുകളും കൂടി ചേർത്ത് ഉപന്യാസ രൂപത്തില്‍ ആണ് ഇത് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂണ്‍ 7, ഇന്ത്യൻ സമയം രാത്രി 7.30 വരെയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top