ഡ്രൈവിങ് സ്കൂൾ ഉടമകൾക്ക് അതൃപ്തി; ടെസ്റ്റ് വീണ്ടും മുടങ്ങി

മുട്ടത്തറയില്‍ അടക്കം വിവിധ ഇടങ്ങളില്‍ ഡ്രൈവിങ്‌ ടെസ്‌റ്റ് ഇന്നലെ വീണ്ടും മുടങ്ങി. ഡ്രൈവിങ്‌ കേന്ദ്രങ്ങളില്‍ ഡ്രൈവിങ്‌ ഇന്‍സ്‌ട്രക്‌ടര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ്‌ പ്രതിഷേധത്തിനു കാരണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഉത്തരവ്‌ പ്രായോഗികമല്ലെന്നാണ്‌ ആരോപണം. ലൈസന്‍സ്‌ ടെസ്‌റ്റ് പരിഷ്‌കരണത്തില്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും ഡ്രൈവിങ്‌ സ്‌കൂള്‍ ഉടമകളില്‍ അതൃപ്‌തി തുടരുകയാണ്‌. ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ അംഗീകൃത പരിശീലകരുടെ സാന്നിധ്യം നിര്‍ബന്ധമാക്കി ശനിയാഴ്‌ചയാണ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ ഉത്തരവിറക്കിയത്‌. ഉദ്യോഗാര്‍ത്ഥികളെ ടെസ്‌റ്റിനെത്തിക്കേണ്ടത്‌ അതത്‌ സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണമെന്നും ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തില്‍ ഇവര്‍ രജിസ്‌റ്ററില്‍ ഒപ്പിടണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്‌. ഇന്നലെ 80 പേര്‍ക്ക്‌ സ്‌ലോട്ട്‌ ഉണ്ടായിരുന്നെങ്കിലും ആറു പേര്‍ മാത്രമാണ്‌ ടെസ്‌റ്റിന്‌ എത്തിയത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top