Posted By Anuja Staff Editor Posted On

തൃശൂര്‍ എടുത്ത് സുരേഷ് ഗോപി: ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കര്‍

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുളള നേതാവ് കൂടിയായ പ്രകാശ് ജാവദേക്കര്‍ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്.തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു സുരേഷ് ഗോപി. ഇവിടെയെത്തിയാണ് പ്രകാശ് ജാവദേക്കര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. കേരളത്തില്‍ ബിജെപി ചരിത്രം രചിച്ചിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയം മാറ്റി മറിച്ചു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചതിന് ലഭിച്ച അംഗീകാരമാണിതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും രണ്ട് എംപിമാരുടെ വിജയം കേരളത്തില്‍ ഉറപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അന്തിമഫലത്തിന് ശേഷം പാര്‍ട്ടി ഇത് ആഘോഷിക്കും. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം തരുന്ന വാര്‍ത്തയാണ്. 75 വര്‍ഷമാണിതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് വേര്‍തിരിവ് കാണിച്ചു. നരേന്ദ്ര മോദി അങ്ങനെ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *