അറിവും നൈപ്യണ്യവും വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി

നാ ലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് അറിവും നൈപുണ്യവും അവയുടെ സംയോജനവും നമ്മുടെ സമ്ബദ് വ്യവസ്ഥകളിലും സമൂഹത്തിലും വിപ്ലവം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കെ- ഡിസ്‌കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എംപ്ലോയേഴ്‌സ് കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ആഗോള വ്യവസായ രംഗത്തെ ഈ പരിവർത്തന ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്ബദ് വ്യവസ്ഥയായി നവീകരിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. ലോകമെമ്ബാടുമുള്ള ജോലികള്‍ക്കായി യുവജനങ്ങളുടെ കഴിവുകളെ സജ്ജരാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.ഈ ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കണോമി മിഷൻ (കെ കെ ഇ എം) രൂപീകരിച്ചത്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് 20 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാനാണ് കെ കെ ഇ എം ഉദ്ദേശിക്കുന്നത്. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗണ്‍സിലിനാണ് (കെ-ഡിസ്ക്) ഇതിന്റെ നടത്തിപ്പ് ചുമതല.പ്രാദേശികമായി ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിനകത്തും രാജ്യത്തിനകത്തും ലോകമെമ്ബാടുമുള്ള തൊഴിലവസരങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്നതിനാണ് കേരള നോളജ് ഇക്കണോമി മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി, വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങള്‍ നേരിട്ടും പങ്കാളികള്‍ മുഖേനയും നല്‍കുന്നതിന് മിഷൻ പ്രവർത്തിച്ചു. ഇതിനകം 1,10,000-ത്തിലധികം തൊഴില്‍ ഇത്തരത്തില്‍ ലഭ്യമാക്കാൻ കഴിഞ്ഞു. ഇതില്‍ ഏകദേശം 37,000 എണ്ണം ഡിജിറ്റല്‍ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്) വഴി നേരിട്ടുള്ളവയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top