മത്സരിച്ച വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ജയിച്ചതോടെ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് രാഹുല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ രാഹുല്‍ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ല്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ജയം. 167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ല്‍ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയില്‍ പരാജയപ്പെടുത്തിയത്.മണ്ഡലത്തിലെ 66.17 ശതമാനം വോട്ടും നേടിയാണ് രാഹുല്‍ ഇത്തവണ റായ്ബറേലിയില്‍ വിജയിച്ചത്.
രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 28.64 ശതമാനം വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നേടാനായത്. വയനാട്ടില്‍ നിന്ന് രണ്ടാമൂഴം തേടിയപ്പോള്‍ രാഹുല്‍ 647445 വോട്ടുകളാണ് നേടിയത്. 364422 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഭരണഘടനയെ സംരക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നാണ് രാഹുലിന്റെ ആദ്യ പ്രതികരണം. നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമാണ്. രാജ്യത്തെ തകര്‍ക്കാന്‍ മോദിയെയും അമിത് ഷായെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി വിജയിച്ച് നില്‍ക്കുകയാണ് എന്ന് തന്നെ പറയാം. രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ രാഹുല്‍ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും.തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാഹുല്‍ വയനാട്ടില്‍ തുടരുമെന്നാണ് തിരഞ്ഞെടുപ്പിനു മുന്‍പ് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞിരുന്നത്.എന്നാല്‍ രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ വയനാട് എം .പി.
സ്ഥാനം രാഹുല്‍ രാജിവെച്ചേക്കുമെന്നും ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.വയനാട് സ്വന്തം നാടാണെന്നും വയനാട്ടിലെ ജനങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ആവര്‍ത്തിച്ചിരുന്നത്. അങ്ങനെയെങ്കില്‍ വയനാട് രാഹുല്‍ രാജിവെച്ചേക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
അഥവാ വയനാട് രാഹുല്‍ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് സാഹചര്യം വന്നാല്‍ പ്രിയങ്ക ഗാന്ധിയെ കന്നിയങ്കത്തിനിറക്കുമെന്നും അതിലൂടെ രാഹുല്‍ വയനാടിനെ ഉപേക്ഷിച്ചുവെന്ന പരാതികള്‍ക്കും പരിഹാരമാവുമെന്നും ചില വൃത്തങ്ങള്‍ പറയുന്നു . പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശില്‍ മത്സരത്തിനിറങ്ങുമെന്ന് നേരത്തെ പ്രചാരണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. വയനാട്ടിലേയും റായ്ബറേലിയിലേയും രാഹുലിന്റെ വിജയസാധ്യത മുന്നില്‍ക്കണ്ടാണ് പ്രിയങ്കയെ മത്സരരംഗത്തിറക്കാതിരുന്നതെന്നാണ് രാഷ്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍2014-ലും 2019-ലും സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമാണ് റായ്ബറേലി. 2019-ലെ തിരഞ്ഞെടുപ്പില്‍ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെ സോണിയ പരാജയപ്പെടുത്തിയത്.
ഇതേ ദിനേഷ് പ്രതാപ് സിങ്ങിനെ തന്നെയാണ് ഇക്കുറി രാഹുലിനെതിരേ ബി.ജെ.പി. രംഗത്തിറക്കിയത്. സോണിയ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം റായ്ബറേലിയില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു.