(പ്ലസ് വണ്‍) പഠനത്തിനായി ആകെ 4.33 ലക്ഷം സീറ്റുകള്‍ ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 138 താത്‌കാലിക ബാച്ചുകള്‍ അനുവദിച്ചതോടെ ഈ സീറ്റുകള്‍ ലഭ്യമായി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ സീറ്റുക്ഷാമം നേരിടാതിരിക്കാൻ, അലോട്മെന്റുകളുടെ തുടക്കത്തില്‍ത്തന്നെ കഴിഞ്ഞവർഷത്തെ 178 താത്‌കാലികബാച്ചുകള്‍ തുടരാൻ അനുമതി നൽകിയിരുന്നു. മലബാർ മേഖലയിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനല്‍ സീറ്റുകൾ കൂട്ടി. കൂടാതെ, ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് പത്തുശതമാനം സീറ്റുവർധനയും അനുവദിച്ചിട്ടുണ്ട്.