വെങ്ങപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പീസ് വില്ലേജ് – പുഴക്കൽ റോഡിന്റെ ഒരു ഭാഗവും റോഡിന്റെ സംരക്ഷണ കരിങ്കൽ ഭിത്തിയും, കോൺക്രീറ്റ് റോഡിന്റെ അടിഭാഗത്തെ മൺതിട്ടയും പുഴയിലേക്ക് ഇടിഞ്ഞു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഏകദേശം പതിനഞ്ചോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. കൂടാതെ, റോഡിനോട് ചേർന്നുള്ള കരോട്ട് കിഴക്കൽ തോമസിന്റെ വീട് പൂര്‍ണമായും അപകട ഭീഷണിയിലായി. വീടിന്റെ മുൻവശം കൂടെ കടന്നുപോകുന്ന റോഡിന്റെ ഭാഗം ഇടിഞ്ഞതോടെ, വീടിന്റെ പരിസരവും അപകട നിലയിലാണ്.
കഴിഞ്ഞ വർഷം പണി പൂർത്തിയാക്കിയ റോഡാണിത്. അമ്പത് മീറ്ററോളം കരിങ്കൽ ഭിത്തി ഇടിഞ്ഞുവെന്നാണ് വാർഡ് മെമ്പർ അൻവർ സാദത്ത് അറിയിച്ചത്. റവന്യൂ അധികൃതരെ വിവരമറിയിച്ചെന്നും, തുടർന്നുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അദേഹം അറിയിച്ചു.