light

Kerala

ലൈറ്റ് മോട്ടോര്‍ ലൈസന്‍സുള്ളവര്‍ക്ക് ബാഡ്ജ് അനിവാര്യമല്ല;സുപ്രീംകോടതിയുടെ സുപ്രധാന തീരുമാനം

സർവ സാധാരണ ലൈറ്റ് മോട്ടോർ വെഹിക്കിള്‍ (എൽഎംവി) ഡ്രൈവിങ് ലൈസൻസുള്ളവർക്കും ഇനി ബാഡ്ജ് ഇല്ലാതെയും ട്രാൻസ്പോർട്ട് വിഭാഗത്തിലെ ചെറിയ വാഹനങ്ങൾ, ഓട്ടോറിക്ഷ ഉൾപ്പെടെ, ഓടിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. […]

Kerala

കോണ്‍ഗ്രസ്- ബിജെപി ഡീല്‍ വെളിച്ചത്ത്; കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി!

കോൺഗ്രസിന്റെ ഉള്ളുകള്ളികൾ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിനെ കുറിച്ച് പറയുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എങ്ങനെയാണ് ബിജെപിയുമായി ഡീൽ ഉറപ്പിച്ചതെന്ന് പുറത്തു വന്നല്ലോ, ഞങ്ങൾ ഇത് നേരത്തെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc കോൺഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ പി സരിന്റെ ആരോപണം ഏറ്റുപിടിച്ചാണ് കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം. എൽഡിഎഫ് സർക്കാർ ആർഎസ്എസിന് വിട്ടുവീഴ്ച ചെയ്യുന്നുവെന്ന പ്രചാരണമായിരുന്നു അവർ നടത്തിയിരുന്നത്. വർഗീയതക്കെതിരെ ഇടതുപക്ഷത്തിന്റെ നിലപാട് അന്നും ഇന്നും ഒന്നു തന്നെയാണ്. കോൺഗ്രസിലെ കുറച്ചുപേർ അങ്ങോട്ട് പോകാൻ കച്ചകെട്ടിയിരിക്കുന്നു. ചിലർ ഗോള്വാള്ക്കറെ വണങ്ങുന്ന ചിത്രം കണ്ടില്ലേ. ശാഖ സംരക്ഷിക്കാൻ ആളെ വിട്ടെന്ന് പറഞ്ഞ പ്രസിഡന്റുള്ള നാടല്ലേ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു. ‘സിപിഐഎം, ആർഎസ്എസ് പ്രീണനം നടത്തുന്നു എന്നാണ് പ്രചരണം. സർക്കാർ അവർക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നു എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ ഉള്ളുകള്ളികൾ എല്ലാം പുറത്ത് വരുകയാണല്ലോ. കോൺഗ്രസിന്റെ കൂടെ എത്ര പേർ അങ്ങോട്ട് പോകാനിരിക്കുന്നു. എന്താണ് ഓഫർ എന്നും വ്യക്തമായല്ലോ. നിങ്ങളുടെ രഹസ്യം അറിയാവുന്ന ചിലർ പുറത്തു പറഞ്ഞിരിക്കുന്നു. എങ്ങനെയാണ് ബിജെപിയുമായി ഡീൽ ഉറപ്പിച്ചതെന്ന് പുറത്തു വന്നല്ലോ. ഞങ്ങൾ അത് നേരത്തെ പറഞ്ഞില്ലേ. ആ നയമൊന്നും കേരളം അംഗീകരിക്കില്ല. ഞങ്ങൾക്ക് ഒന്നും മറച്ചു വെക്കാനില്ലെന്നും’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version