തിരുവന്തപുരം : നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്‌തു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി കോളേജിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആണ് ബന്ത് .
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കെ എസ് യു നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തിരുന്നു. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്‌തു.