കോട്ടത്തറ: വിദ്യാർത്ഥിനിക്ക് കാട്ടുപന്നിയുടെ ആക്രമണം ഏറ്റു. രാവിലെ ഒമ്പതരയ്ക്ക് മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു അപ്പോഴാണ് സംഭവം നടന്നത്. കോട്ടത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ സഹന ( 14ന് )ആണ് പരിക്കേറ്റത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്കൂളിന് സമീ പത്തെ കരിഞ്ഞകുന്ന് വയലിൽ വെച്ച് കാട്ടുപന്നി തന്റെ നേരെ ഓടി വന്നതായും കൈകൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ താൻ മറിഞ്ഞ് വീണെന്നും, ഇതോടെ പന്നി ദേഹത്ത് ചവിട്ടി ഓടി പോ കുകയായിരുന്നുമെന്നുമാണ് കുട്ടി പറയുന്നത്. പരിക്കേറ്റ കുട്ടി കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.