വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് സഹായവുമായി സി.എം.പി

നടവയൽ/പാക്കം : വന്യജീവി ആക്രമണത്തിൽ പരിക്കേറ്റുകഴിയുന്നവർക്ക് സഹായവുമായി സി.എം.പി. വന്യജീവി ആക്രണത്തിനിരയായി കിടപ്പിലായ മുഴുവൻപേർക്കും പതിനായിരം രൂപവീതം നൽകാൻ സി.എം.പി. തീരുമാനിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ നടവയലിലെ രാജു സെബാസ്റ്റ്യനും പുല്പള്ളി പാക്കത്തെ ശരത്തിനും വീട്ടിലെത്തി പതിനായിരം രൂപവീതം നൽകി. രാജു സെബാസ്റ്റ്യന്റെ നഴ്സിങ് പഠനം പൂർത്തിയാക്കിയ മകൾക്ക് എം.വി.ആർ. കാൻസർ സെൻററിൽ ജോലി വാഗ്ദാനംചെയ്തിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വനംസംരക്ഷണസമിതി ജീവനക്കാരൻ പാക്കത്തെ പോളിന്റെ കുടുംബത്തിനു അയ്യായിരംരൂപയും നൽകി. വന്യജീവി ആക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ മുഴുവൻ ആളുകളെയും ഇൻഷുർ ചെയ്യുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി ബന്ധപ്പെട്ടവരെ സമീപിക്കാൻ സി.എം.പി. തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയവുമായി 11-ന് ഹൈക്കോടതിയെ സമീപിക്കും.

സർക്കാർതലത്തിൽനിന്ന് പരമാവധി സഹായം നേടിയെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും സി.എം.പി. നേതാക്കൾ പറഞ്ഞു. സി.എം.പി. സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവരും സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണനൊപ്പം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ വീടുകൾ സന്ദർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version