വന്യമൃഗശല്യത്താൽ താമസം മാറ്റി; എന്നിട്ടും കാട്ടുപോത്ത് ജീവനെടുത്തു

കൂരാച്ചുണ്ട് : വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി ഏതാനും വർഷം മുമ്പ് താമസം അഞ്ച് കിലോമീറ്റർ അകലേക്ക് മാറ്റിയതാണ് അബ്രഹാം. എന്നിട്ടും ആദ്യതാമസ സ്ഥലത്തിനടുത്തുള്ള കൃഷിയിടത്തിൽവെച്ചുതന്നെ കാട്ടുപോത്ത് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പ്രായം 70 ആയെങ്കിലും കൃഷിയിടത്തിലേക്കുള്ള പോക്ക് അബ്രഹാം മുടക്കാറില്ല.പതിവുപോലെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു ഇദ്ദേഹം. പറമ്പിൽനിന്നുലഭിച്ച കാർഷിക വിളകളെല്ലാം ചാക്കിലാക്കി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version