കല്‍പ്പറ്റ: കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ ഒരു മൂന്നാം ബദല്‍ അനിവാര്യമാണെന്ന് നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. കേരളത്തിലെ ഓരോ വ്യക്തിയും ഒരു കോടി രൂപ വീതം കടക്കെണിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കടക്കെണിയിലായ ജനങ്ങളെ പല്ലിളിച്ച് കാണിച്ച് മുഖ്യമന്ത്രിയും കൂട്ടരും യാത്രകളും നാടകങ്ങളുമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കോണ്‍ഗ്രസിനെപ്പോലെയുള്ള കപട മതേതര പ്രസ്ഥാനത്തെ ജനങ്ങള്‍ക്ക് വിശ്വാസമില്ല എന്നും എന്‍.എസ്.പി.ഐ കുറ്റപ്പെടുത്തി.
അതേസമയം പകരം വെക്കാന്‍ ജനങ്ങളുടെ സ്വപ്നമാണ് കേരളത്തില്‍ ഒരു മൂന്നാം ബദല്‍ എന്നത്. അതിനാണ് നാടിന്റെ നന്മയ്ക്ക് നേരിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായി നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍.എസ്.പി.ഐ) രൂപം കൊണ്ടതെന്നും ഇവര്‍ പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr