കൽപ്പറ്റ: യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി രാഹുൽ ഗാന്ധിയും ആനി രാജയും കൊമ്പുകോർക്കുമ്പോൾ എൻ.ഡി.എ ആരെ ഇറക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായി ട്ടില്ല. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ തുഷാർ വെള്ളാപ്പള്ളിയായിരുന്നു സ്ഥാനാർഥി. എന്നാൽ, ഇ ത്തവണ സീറ്റ് ബി.ജെ.പിക്കു വിട്ടുകൊടുത്തു. കോൺഗ്രസിൽ നിന്ന് ബി.ജെ.പി ക്യാമ്പിലെത്തിയ പത്മജ വേണുഗോപാലി ന്റെ പേര് സജീവമായി കേൾക്കുന്നുണ്ടെങ്കിലും ബി.ജെ.പിയിൽ നല്ലൊരു വിഭാഗം ഇതിനെ ശക്തമായി എതിർക്കുന്നതായാണ് വിവരം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വയനാട് പാർലമെന്റ് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നതിനു പുറമേ മത്സരം ഇന്ത്യ മുന്നണിയിൽ തന്നെയുള്ള രണ്ടു പ്രമുഖ നേതാക്കൾ തമ്മിലാണെന്നതും ചർച്ചയാകും രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന് നിഗമനത്തിലായിരുന്നു സിപിഐ അങ്ങനെയിരിക്കുകയാണ് അവരുടെ കരുത്തുറ്റ ദേശീയ നേതാവിനെ വയനാട് പാർലമെന്റ് മണ്ഡലത്തിലേക്ക് ഇറക്കിയത്. കേരളത്തിലെ കോൺഗ്രസിന് പരമാവധി സീറ്റ് നേടാൻ രാഹുൽ ഇവിടെത്തന്നെ മത്സരിക്കണം എന്ന് സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദവും രാഹുൽഗാന്ധിയുടെ താൽപര്യവുമാണ് അദ്ദേഹം വീണ്ടും പട്ടികയിൽ ഇടം പിടിച്ചത്.