കല്‍പ്പറ്റ: വനിതാ സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുല്യതക്കായി ഒന്നിക്കാം എന്ന പേരില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ എ.പി സജിഷ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് ഹരിപ്രിയ എസ് എച്ച് അദ്ധ്യക്ഷയായിരുന്നു.
പരിപാടിയിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാര്‍, വനിതാ സാഹിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. വിശാലാക്ഷി, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം എ.കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr