Posted By Anuja Staff Editor Posted On

വെള്ളം കിട്ടാതെ കോളനി നിവാസികൾ ദുരിതത്തിൽ

മാനന്തവാടി :കുടിവെള്ളം ഇല്ലാത്തതിനാൽ എടവക പഞ്ചായത്തിലെ കല്ലോടി കാപ്പുംകുന്ന് കോളനി നിവാസികൾ ദുരിതമനുഭവിക്കുകയാണ് . കോളനിയിലെ 5 കുടുംബങ്ങൾക്ക് വെള്ളം ഇല്ലാതായിട്ട് 3 മാസത്തിന് മുകളിലായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട മേലധികാരികൾക്കും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു. വളരെ ദൂരെ നിന്ന് വെള്ളം കൊണ്ട് വരേണ്ട ഗതികേടാണ്. വെള്ളമില്ലാത്തതിനാൽ വളർത്തു മൃഗങ്ങളെ വിറ്റൊഴിവാക്കുകയാണ് ഇവർ. എത്രയും പെട്ടെന്ന് കോളനിയിൽ കുടിവെള്ളം എത്തിക്കണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ സമരം നടത്തുമെന്നും കോളനി നിവാസികൾ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version