കൂടൽക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായെന്ന് സംശയം: തിരച്ചിൽ വിഫലം

പനമരം : കൂടൽക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായതായി സംശയം. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35) ആണ് പുഴയിൽ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്നത്. പനമരം സി.എച്ച്. റെസ്ക്യൂ പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 300 മീറ്ററോളം ഭാഗത്ത് തിരഞ്ഞെങ്കിലും നേരം ഇരുട്ടിയതിനാൽ അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെമുതൽ പുനരാരഭിക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കൂടൽക്കടവിലെത്തി കുളിക്കാനിറങ്ങിയ ലക്ഷ്മണനെ പുഴയിൽ കാണാതായതായാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. കൂടൽക്കടവിലെ ചെക്ക്ഡാമിന് സമീപമായിരുന്നു ഇയാളെ കാണാതായത്. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും മാനന്തവാടി അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version