മാനന്തവാടി : മാനന്തവാടി നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മാനന്തവാടി ടൗണിലെ സിറ്റി ഹോട്ടൽ, മൈ ബേക്സ്, എരുമത്തെരുവിലെ റിലാക്‌സ് ഇൻ റസ്റ്ററന്റ് എന്നിവിടങ്ങളിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ പിടികൂടിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വൃത്തിഹീനമായി പ്രവർത്തിച്ചതിനാൽ മാനസസരസ്, ബ്രദേഴ്സ് ഫുഡ്, ബ്രഹ്മഗിരി, പ്രീതാ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.പരിശോധനയ്ക്ക് നഗരസഭാ ക്ലീൻസിറ്റി മാനേജർ പി.എസ്. സന്തോഷ്കുമാർ, സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ, എസ്. ഹർഷിദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി. സിമി എന്നിവർ നേതൃത്വംനൽകി.