പോക്സോ കേസ് ; യുവാവ് അറസ്റ്റിൽ

വെള്ളമുണ്ട: വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലെ റിസോർട്ട് ജീവനക്കാരൻ ആയ മലപ്പുറം, പൊന്നാനി കരുമംകണ്ടത്തിൽ വീട്ടിൽ കെ നിതീഷ് (28) പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപദ്രവിച്ചു. വെള്ളമുണ്ട പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

വെള്ളമുണ്ട സ്റ്റേഷ ൻ പരിധിയിലെ ഒരു റിസോർട്ടിലെ ജീവനക്കാരാനായ ഇയാൾ പ്രണയം നടിച്ച് പെൺകുട്ടിക്കെതിരെ ലൈം ഗികാതിക്രമം നടത്തുകയായിരുന്നു. പരാതി ലഭിച്ചയു ടൻ വെള്ളമുണ്ട പോലീസ് പൊന്നാനിയിലെ വീട്ടിൽ ചെന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ്. എച്ച്. ഒ രജീഷ് തെരുവത്ത് പീടി കയിലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ലതീഷ്, വിനോദ് ജോസഫ്, എസ്. സി.പി. ഒമാരായ അരുൺ, ഷം സുദ്ധീൻ, റഹീം, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version