അമ്പലവയൽ : വടുവഞ്ചാൽ പാതയുടെ വശങ്ങളിൽ അപകടം പതിയിരിക്കുന്നു. പാതയോരത്ത് ടൈൽസ് വിരിക്കാനായി കുഴിയെടുത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. പണി തുടങ്ങിയതിൽപ്പിന്നെ കൃഷിവിജ്ഞാനകേന്ദ്രത്തിനു മുന്നിൽ നാല് ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടത്. പണി ഏറ്റെടുത്ത കരാറുകാരുടെ മെല്ലെപ്പോക്കാണ് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
റോഡിന്റെ ഒരുവശത്ത് കുറച്ചുഭാഗത്ത് ടൈൽ വിരിച്ചിട്ടുണ്ട്. ഈ ഭാഗം പൂർത്തിയാക്കാതെയാണ് മറുഭാഗം കുഴിച്ചത്. നിർമാണവസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതും യാത്രയ്ക്ക് തടസ്സമാണ്. കഴിഞ്ഞദിവസം രാത്രിയിലും ഒരു ബൈക്ക് യാത്രികന് ഇവിടെ വീണുപരിക്കേറ്റിരുന്നു. വാഹനത്തിരക്ക് ഏറെയുള്ള പാതയിൽ ഇരുചക്രവാഹന യാത്രികർക്കുംറോഡിന്റെ ഒരുവശത്ത് കുറച്ചുഭാഗത്ത് ടൈൽ വിരിച്ചിട്ടുണ്ട്.
ഈ ഭാഗം പൂർത്തിയാക്കാതെയാണ് മറുഭാഗം കുഴിച്ചത്. നിർമാണവസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതും യാത്രയ്ക്ക് തടസ്സമാണ്. കഴിഞ്ഞദിവസം രാത്രിയിലും ഒരു ബൈക്ക് യാത്രികന് ഇവിടെ വീണുപരിക്കേറ്റിരുന്നു. വാഹനത്തിരക്ക് ഏറെയുള്ള പാതയിൽ ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. തുടർച്ചയായ ദിവസങ്ങളിൽ ഇവിടെ പണി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.