മാനന്തവാടി : ഒരുദിവസംപോലും ഒഴിയാതെയെത്തുന്ന കാട്ടാനകളിൽനിന്ന് ജീവൻ തിരിച്ചുകിട്ടുന്നതുതന്നെ ഭാഗ്യം. ആന നടന്ന വഴിയിലുള്ള കാപ്പിച്ചെടികളുടെ കമ്പുകൾ മിക്കവയും ഒടിഞ്ഞിരിക്കുന്നു. പ്ലാവിലും മറ്റുമരങ്ങളിലും ആനകൾ കുത്തി അരിശംതീർത്തിട്ടുണ്ട്. ചവിട്ടിയരച്ച വാഴകളും പൊട്ടിച്ചിട്ട കവുങ്ങുകളും തെങ്ങും. നെഞ്ചുതകരുന്നതാണ് രാധാകൃഷ്ണന്റെ തോട്ടത്തിലെ കാഴ്ച. ഇത് ഒരാളുടെമാത്രം പ്രശ്നമല്ല. തിരുനെല്ലിയിലെ മിക്ക കർഷകരുടെയും അവസ്ഥ ഇതുതന്നെയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
“ആനകളെത്തുന്നുണ്ടെന്നു കരുതി ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് പോകാനൊക്കുമോ?” -രാധാകൃഷ്ണൻ ചോദിക്കുന്നു