മാനന്തവാടി: മാനന്തവാടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റതായി പരാതി. വരടിമൂല സ്വദേശി പി.ഡി രാഹുലിനാണ് മർദനമേറ്റത്. കാലിന് പരിക്ക് ഉണ്ടെന്ന് പറ ഞ്ഞു ഡോക്ടറെ കാണാൻ വന്ന വള്ളിയൂർകാവ് സ്വദേശികളായ സ്നേഹ ഭവൻ രഞ്ജിത്ത്, മകൻ അഭിത്ത് എന്നിവരാണ് മർദിച്ചതെന്നാണ് പരാതി. മറ്റ് രോഗികളെയും കൂടെ വന്നവരെയും അസഭ്യം പറയുകയും, ഡ്യൂട്ടിയി ലുണ്ടായിരുന്ന പോലീസുകാരനെ കയ്യേറ്റം ചെയ്യാൻ നോക്കിയപ്പോൾ ആക്രമണം തടയാൻ ശ്രമിച്ച രാഹുലിനെ കഴുത്തിന് കുത്തി പിടിക്കുക യും, കസേര ഉപയോഗിച്ച് അടിക്കുകയും ചെയ്‌തതായാണ് പരാതി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഡോക്ടറെ കാണാൻ വന്ന അടിയന്തരാവശ്യമുള്ള രോഗികളെക്കാൾ ആദ്യം തങ്ങളെ നോക്കണമെന്ന് ഇരുവരും ആവിശ്യപ്പെട്ടാണ് തർക്കവും സംഘർ ഷവും ഉണ്ടായതെന്നാണ് പരാതി. തുടർന്ന് മാനന്തവാടി പോലീസ് സ്ഥല ത്തെത്തി ഇരുവരേയും കസ്റ്റഡിയിൽ എടുത്തു. ഇരുവർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ആശുപത്രി ആക്രമ സംഭവത്തിൽ ഹോസ്‌പിറ്റലിൽ പ്രൊട്ടക്ഷൻ ആക്ട് ചുമത്തി കേസ് എടു ത്ത് ആക്രമികൾക്ക് ആവശ്യമായ ശിക്ഷ നൽകണമെന്ന് വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.