എൻ സി പിയിൽ കൂട്ടരാജിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് നേതൃത്വം
കൽപ്പറ്റ: എൻ സി പിയിൽ നിന്നും കൂട്ടരാജിയെന്ന വാർത്തകൾ തെറ്റെന്ന് ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ കോൺഗ്രസിൽ ചേർന്ന കെ.പി. ദാമോദരൻ ഒരു വർഷം മുൻപ് എൻ സി പിയിൽ നിന്നും രാജി വെച്ച ആളാണ്. വന്ദന ഷാജു ആറുമാസമായി പാർട്ടിയുമായി സഹകരിക്കുന്നില്ല എന്നുള്ള വാദങ്ങളാണ് നേതൃത്വം ഉന്നയിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാകാം അവർ പാർട്ടി വിട്ടതെന്നും ഷാജി ചെറിയാൻ വ്യക്തമാക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
.
Comments (0)