ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞ പ്രതിയെ അഞ്ച് വർഷങ്ങൾക്കു ശേഷം പിടികൂടി

തൊണ്ടർനാട് : ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് അഞ്ച് വർഷങ്ങൾക്ക് ശേഷം തിരികെ നാട്ടിലേക്കെത്തിയപ്പോൾ വിമാനത്താ വളത്തിൽ വെച്ച് പോലീസ് പിടികൂടി. മക്കിയാട് പന്ത്രണ്ടാം മൈൽ പാക്ക് വീട്ടിൽ സി. ഉസ്‌മാനെ(49)യാണ് മട്ടന്നൂർ വിമാനത്താവളത്തിൽ വെച്ച് തൊണ്ടർനാട് പോലീസ് പിടികൂടിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

2019 ഏപ്രിൽ മാസം അയൽവാ സിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടു ത്തുകയും ചെയ്‌ത കേസിൽ ജാമ്യമെടുത്ത ശേഷം ഇയാൾ കോടതി നടപടികൾക്ക് ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. തൊണ്ടർനാട് ഇൻസ്പെക്ടർ എസ്. എച്ച്. ഓ എസ്. എസ്‌ ബൈജുവിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി സൂരജ്, സിവിൽ പോലീസ് ഓഫീസർ ഇ.കെ ജാബിർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top