മാനന്തവാടി: മാനന്തവാടി ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്‌തു. കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്‌ടറെ കാണാൻ വന്ന വള്ളിയൂർകാവ് ആറാട്ടുതറ സ്വദേശികളായ സ്നേഹഭവൻ രഞ്ജിത്ത്(45), മകൻ ആദിത്ത് (20) എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അക്രമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരൽ പൊട്ടി പരിക്കേറ്റു. ഇരുവർക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രെജിസ്റ്റർ ചെയ്‌തു. കോടതിയിൽ ഹാജയരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.