മരണപ്പെട്ട വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: ജിവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നസിദ്ധാർഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി രാഹുൽഗാന്ധി. നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം കൽപ്പറ്റയിൽ വെച്ച് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് രാഹുൽ ഗാന്ധിയെ കണ്ടു. കേസ് സി ബി ഐക്ക് വിടാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയ രാഹുൽഗാന്ധി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ ചോദിച്ചറിഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)