ദില്ലിയിൽ കൂട്ടുകാർ, കേരളത്തിൽ എതിരാളികൾ;ഇന്ത്യ മുന്നണിക്കെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി
കൽപ്പറ്റ: ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ‘ഇണ്ടി ‘ മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ്ഷോയിൽ സം സാരിക്കുകയായിരുന്നു അവർ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
തമിഴ്‌നാട്ടിൽ കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ പരസ് പരം പോരടിക്കുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ? രാഹുൽ ഗാന്ധിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിങ്ങൾ മത്സരിക്കില്ല ല്ലോ. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ഇണ്ടി മുന്നണിയിലെ ഘടകകക്ഷികൾ പോലും അംഗീകരിക്കുന്നില്ല. ഇണ്ടി സഖ്യത്തിന് സ്വീകാ ര്യമല്ലാത്ത രാഹുൽ ഗാന്ധിയെ വയനാട്ടുകാർ എന്തിന് സ്വീകരിക്കണം? രാഹുലിന് ധൈര്യമുണ്ടെങ്കിൽ എസ്‌ഡിപിഐ നൽകുന്ന വോട്ടുകൾ വേണ്ടായെന്ന് പറയണമെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
Comments (0)