ഈ വർഷവും പ്രിയപ്പെട്ടവർക്ക് വിഷുക്കൈനീട്ടം തപാൽ വഴി അയക്കാൻ അവസരമൊരുക്കി തപാൽവകുപ്പ്. ഈ മാസം ഒൻപത് വരെ കൈനീട്ടം ബുക്ക് ചെയ്യാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വിഷുപ്പുലരിയിൽ കൈനീട്ടം കൈയിൽ കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്് അയക്കാം.എന്നാൽ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ.കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാൽ ഫീസായി ഈടാക്കും. 201, 501, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം.