Posted By Anuja Staff Editor Posted On

കെഎസ്ആർടിസിയിൽ അടിമുടി മാറ്റം, യാത്രക്കാർക്ക് കുടിവെള്ളവും ലഘുഭക്ഷണവും

തിരുവനന്തപുരം: ഇതാ വരുന്നുകെഎസ്ആർടിസി ബസിൽ യാത്രക്കാർക്കായി കിടിലൻ മാറ്റങ്ങൾ. ബസിൽ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട. കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസിൽ പാനീയങ്ങളും ലഘുഭക്ഷണറെഡി. ഇതിനായുള്ള നിർദ്ദേശം ഗതാഗമന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്യോഗസ്ഥർക്ക് നൽകി. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്തുന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിലാണ് യാത്രക്കാർക്ക് പുതിയ സൗകര്യം ഒരുക്കുക.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ ഓടുന്ന ബസിൽ കുടിവെള്ളവും ലക്ഷുഭക്ഷണവും ഒരുക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ പുതിയ സൗകര്യം യാത്രക്കാർക്ക് ലഭ്യമാകും.ബസിനുള്ളിൽ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിക്കുക. ആവശ്യമുള്ള യാത്രക്കാർക്ക് ബസിലെ കണ്ടക്ടർക്ക് തുക നൽകി വാങ്ങി ഉപയോഗിക്കാം. വേനലവധിക്കാലത്ത് ഇലക്ട്രിക് ഡബിൾ ഡക്കറിൽ യാത്ര ചെയ്‌ത്‌ നഗരക്കാഴ്ച്ചകൾ കാണാൻ കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കേറുകയാണ്. അതിനാലാണ് പുതിയ സൗകര്യമൊരുക്കാൻ കോർപ്പറേഷൻ്റെ തീരുമാനം. യാത്രക്കാരുടെ വലിയ പിന്തുണയും സഹകരണവുമാണ് ഈ സർവീസിന് ലഭിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version