പുൽപള്ളി: മറ്റ് വ്യാപാരരംഗങ്ങളെപ്പോലെ പടക്ക വിപണിയും വർഷം മുഴുവൻ സജീവമാകുന്നു. മുമ്പെല്ലാം വിഷു, ക്രിസ്മസ് ഉൾപ്പെടെയുള്ള സീസണുകളിലായിരുന്നു സജീവമായിരുന്നത്. ഇന്ന് വർഷം മുഴുവൻ നടക്കുന്ന വ്യാപാരമായി പടക്ക കച്ചവട വും മാറി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വയനാട്ടിൽ വന്യജീവിശല്യം വർധിച്ചതോടെ കൃഷി യിടങ്ങളിലെത്തുന്ന വന്യജീവികളെ തുരത്താൻ പടക്കങ്ങളും മ റ്റും ഉപയോഗിച്ച് വരുന്നുണ്ട്. ദിവസങ്ങൾ കഴിയും തോറും വ ന്യജീവിശല്യം കൂടുന്നത് പടക്കവിൽപന വർധിക്കുന്നതിന് കാ രണമാകുന്നു. ജില്ലയിലെ വിവിധ ടൗണുകളിൽ എല്ലാ ദിവസ ങ്ങളിലും തുറക്കുന്ന പടക്ക കടകൾ ഇപ്പോൾ കാഴയാണ്.വിഷു അടുത്തെത്തിയതോടെ പടക്കവിപണിയിൽ കൂടുതൽ ഉ ണർവ് അനുഭവപ്പെട്ടിട്ടുണ്ട്. പൊട്ടുന്ന പടക്കങ്ങളെക്കാൾ വർ ണത്തിൽ പ്രകാശിക്കുന്ന നിലചക്രം, പൂത്തിരി, കമ്പിത്തിരി, പു ക്കുറ്റി തുടങ്ങിയവക്കാണ് വിൽപനയേറെ. മുൻവർഷങ്ങളെ അ പേക്ഷിച്ച് നിരവധി പുതിയ ഇനങ്ങൾ മാർക്കറ്റിൽ എത്തിയിട്ടു ണ്ട്. മുൻവർഷത്തേക്കാൾ വിലയും ഉയർന്നിട്ടുണ്ട്. വിഷു അടു ക്കുന്നതോടെ കൂടുതൽ കച്ചവടം ഉണ്ടാകുമെന്ന പ്രതീക്ഷയി ലാണ് കച്ചവടക്കാർ.