പൂക്കോട്: വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണം തുടർന്നുകൊണ്ടിരിക്കെ. സിബിഐ സംഘം ഹോസ്റ്റലിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ ഡോർമെറ്ററിലെ കുളിമുറിയും എല്ലാം സംഘം പരിശോധിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കഴിഞ്ഞദിവസമാണ് സിബിഐ ഉദ്യോഗസ്ഥർ പൂക്കോട് കോളേജിൽ എത്തിയത്. അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന്റെ ഭാഗമാകും. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ എണ്ണം കൂടാനുള്ള സാധ്യത വളരെയധികം ആണ്.