തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നും
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റവന്യൂ ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക് അക്കൗണ്ടും റവന്യൂ ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈബർ ഡോമിലും സംസ്ഥാന ഐടി മിഷനിലും പരാതി നൽകി.