Posted By Anuja Staff Editor Posted On

വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിൽ കേരളം ഒന്നാമതായി; മുഖ്യമന്ത്രി

കൊല്ലം: വിദ്യാഭ്യാസ ആരോഗ്യമേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തേവലക്കരയിൽ ചേർന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്നാൽ, യു.ഡി.എഫ്. എം.പി.മാർ കേരളത്തിലെ ജനങ്ങളുടെ വികാരത്തിനൊപ്പം നിൽക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ അവകാശങ്ങളും മതനിരപേക്ഷതയും ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഉയരേണ്ട രോഷം ഉയർന്നോ.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതിനെതിരേ നിവേദനം നൽകണമെന്നാവശ്യപ്പെട്ടപ്പോൾ യു.ഡി എഫ് എം.പിമാർ മാറിക്കളയുകയുകയായിരുന്നു.പിന്നീട്, അത് കേരളത്തിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഴുതിച്ചേർക്കണമെന്നും ആവശ്യപ്പെട്ടവരാണവർ. ഇത്തവണ ഇതിനെതിരേ ശക്തമായൊരു എൽ.ഡി.എഫ്. തരംഗം ഇവിടെ ഉയർന്നുവന്നിട്ടുണ്ട്-പിണറായി കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version