രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നീലഗിരി: വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ താളൂരിലെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

,രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഇന്ന് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്. രാവിലെ ഒമ്പതരയ്ക്ക് നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ എത്തിയത്. ഇതിന് ശേഷമാണ് സുല്‍ത്താന്‍ബത്തേരിയിലേയ്ക്ക് പുറപ്പെട്ടത്.രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version