സുൽത്താൻബത്തേരി : ഫുട്പാത്തിലെ സ്ലാബിനിടയിൽ കാൽ കുടുങ്ങി കാൽനടയാത്രികന് പരിക്ക്. മാനിക്കുനി കോളനിയിലെ ലിബിന്റെ (26) ഇടതുകാലിനാണ് പരിക്കേറ്റത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. റഹീം മെമ്മോറിയൽ റോഡരികിലൂടെ നടക്കുകയായിരുന്ന ലിബിൻ, എതിരേ നടന്നുവന്നവർക്ക് സൗകര്യമൊരുക്കി ഒതുങ്ങിനടന്നപ്പോഴാണ് അകന്നുകിടന്നിരുന്ന സ്ലാബുകൾക്കിടയിൽ കാൽ കുടുങ്ങിയത്. നാട്ടുകാർ ഓടിയെത്തി കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സ്ലാബുകൾക്കിടയിൽ കുടുങ്ങിയ കാൽ പുറത്തേക്കു വലിക്കാനാകാതെ ഒരുമണിക്കൂറോളം ലിബിൻ വേദനയനുഭവിച്ചു.തുടർന്ന് അഗ്നിരക്ഷാസേനയെത്തി സ്ലാബ് മാറ്റിയാണ് കാൽ പുറത്തെടുത്തത്. മുമ്പ് കാൽനടയാത്രക്കാരിയുടെ കാലും സ്ലാബുകൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നഗരസഭാധികൃതർ അടിയന്തരമായി ഫുട്പാത്തിലെ അപകടസാഹചര്യം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.