ലോക്സഭ തെരഞ്ഞെടുപ്പ് ; വീട്ടിൽ നിന്നും വോട്ട് ചെയ്യാം

കൽപറ്റ :തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മുൻകൂട്ടിഅപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിനു മുകളിൽ ഉള്ളവർക്കും ഇന്നു മുതൽ വീട്ടിൽ നിന്നും വോട്ട് (ഹോം വോട്ടിങ്) ചെയ്യാം. ഉദ്യോഗസ്‌ഥർ വോട്ടർമാരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കും. വീട്ടിൽ നിന്നു വോട്ട് ചെയ്യുന്നതിനു ജില്ലയിൽ 5,821 പേരാണ് അപേക്ഷ നൽകിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥ കൂടിയായ കലക്‌ടർ രേണു രാജിന്റെ അധ്യക്ഷതയിൽ ‘വീട്ടിൽ നിന്നും വോട്ട്’ സേവനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മാനന്തവാടി നിയോജക മണ്ഡലത്തിൽ 26, കൽപറ്റ, ബത്തേരി നിയോജക മണ്ഡലങ്ങളിൽ 30 വീതവും പോളിങ് ടീമുകൾ ഹോം വോട്ടിങ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്നു കലക്ട‌ർ അറിയിച്ചു. എആർഒമാരുടെ നേതൃത്വത്തിൽ മൈക്രോ ഒബ്‌സർവർ, പോളിങ് ഓഫിസർ, പോളിങ് അസിസ്‌റ്റൻ്റ്, പൊലീസ്, വിഡിയോഗ്രഫർ എന്നിവർ അടങ്ങുന്ന ടീം രാവിലെ മുതൽ വീടുകളിലെത്തും.ആവശ്യമെങ്കിൽ ബൂത്ത് ലവൽ ഓഫിസർമാരും സംഘത്തെ അനുഗമിക്കും. വോട്ടിങ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ സ്ഥാനാർഥികളുടെ ബൂത്ത് ലവൽ ഏജന്റുമാർക്കും സംഘത്തോടൊപ്പം നടപടി ക്രമങ്ങൾ വീക്ഷിക്കാം. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം പൂർണമായും കാത്തുസൂക്ഷിക്കുന്ന രീതിയിലാണു ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ 18 വരെ ആണു ഹോം വോട്ടിങ് സൗകര്യം ലഭ്യമാകുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version