ഡി ആര്‍ ഡി ഒ ( ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ) ഫെലോഷിപ്പ് പ്രോജക്റ്റിലേക്ക് റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ഒരു ഒഴിവ് നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 67000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പരമാവധി പ്രായപരിധി 35 വയസാണ്. രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. സമിതി നടത്തുന്ന എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കല്‍ നടപടി ക്രമങ്ങള്‍ക്കായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഇ മെയില്‍ അല്ലെങ്കില്‍ സ്പീഡ് പോസ്റ്റ് വഴി അറിയിക്കും. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.താഴെ സൂചിപ്പിച്ചിരിക്കുന്ന വിലാസത്തില്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന മറ്റ് മാര്‍ഗങ്ങളൊന്നും കമ്മിറ്റി സ്വീകരിക്കുന്നതല്ല. ഡി ആര്‍ ഡി ഒ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ 30 ദിവസമാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതിന് ശേഷം വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡി ആര്‍ ഡി ഒയുടെ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം അറ്റാച്ച് ചെയ്ത അപേക്ഷാ ഫോം പൂരിപ്പിച്ച് ഓഫ്ലൈന്‍ മോഡില്‍ അപേക്ഷിക്കാം. ‘ഡയറക്ടര്‍, ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി, സിദ്ധാര്‍ത്ഥ നഗര്‍, മൈസൂര്‍-570011” എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റിലൂടെ മാത്രം സമര്‍പ്പിക്കുക. കൊറിയര്‍ വഴി അയക്കുന്ന അപേക്ഷകള്‍ കമ്മിറ്റി സ്വീകരിക്കുന്നതല്ല.
ഫുഡ് പ്രൊസസിംഗ് എഞ്ചിനീയറിംഗ് / ഫുഡ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി / ഫുഡ് എഞ്ചിനിയീറിംഗ് എന്നിവയില്‍ പിഎച്ച്ഡി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഫുഡ് പ്രൊസസിംഗ് എഞ്ചിനീയറിംഗ് / ഫുഡ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി / ഫുഡ് എഞ്ചിനിയീറിംഗ് എന്നിവയില്‍ എംടെക്കും മൂന്ന് വര്‍ഷത്തെ റിസര്‍ച്ച് പരിചയവും എസ് സി ഐ ജേര്‍ണലില്‍ ഒരു റിസര്‍ച്ച് പേപ്പറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.മുകളില്‍ സൂചിപ്പിച്ച യോഗ്യതകള്‍ പാലിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍/സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) സമര്‍പ്പിക്കണം. ജാതി, പ്രായം, വിദ്യാഭ്യാസം എന്നിവയുടെ തെളിവിനായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അനുയോജ്യമായ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.