പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ അദാനിക്ക് നൽകാനാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തിന്റെ എല്ലാ സമ്പത്തും ഒരാൾക്ക് മാത്രം നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവർക്ക് സമ്പത്ത് നൽകാനാണ്. രാജ്യത്ത് എവിടെ പോയാലും അദാനിയുടെ പേര് മാത്രമേ കാണാൻ കഴിയു. അദാനിയുടെ ഓഹരി കുതിച്ചുയരുകയാണ്’, അദ്ദേഹം ചൂണ്ടിക്കാട്ടി.‘ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തൊഴില്ലിലായ്മ, വിലക്കയറ്റം എന്നിവ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. ദേശീയ മാധ്യമങ്ങളെ നരേന്ദ്ര മോദിയുടെ സഹായികളാണ് നിയന്ത്രിക്കുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അസമത്വം ഇല്ലാതാകാൻ കോൺഗ്രസ് വരണം. ലാഭം മുഴുവൻ പോകുന്നത് രാജ്യത്തെ അതി സമ്പന്നരിലേക്കാണ്. 25 അതിസമ്പന്നരായ ഇന്ത്യക്കാരുടെ 16 ലക്ഷം കോടി കടം നരേന്ദ്ര മോദി തള്ളി കളഞ്ഞു. രാജ്യത്തെ അസമത്വം ഇൻഡ്യ മുന്നണിയുടെ സർക്കാർ നേരിടും. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ തൊഴിലില്ലായ്‌മ നേരിടാനുള്ള പദ്ധതി നടപ്പാക്കും. തീർച്ചയായും ലോകം നമ്മുടെ ഈ ആശയം പിൻപ്പറ്റും. അങ്കൺവാടി, ആശ വർക്കർമാരുടെ ശമ്പളം ഇരട്ടിയാക്കും’, രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞു.’മോദി സ്ത്രീ സംവരണ ബിൽ നടപ്പാക്കി എന്ന് പറയുന്നു. പക്ഷേ ഇത് യാഥാർഥ്യമാക്കാൻ പത്ത് വർഷം വേണമെന്നാണ് പറയുന്നത്. ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ ഉടൻ സ്ത്രീകൾക്കായുള്ള പദ്ധതി നടപ്പാക്കും. അഗ്നിപഥ് പദ്ധതി ഇന്ത്യൻ ആർമിക്ക് അപമാനമാണ്. പദ്ധതി കൊണ്ടുവന്നിട്ടുള്ളത് രാജ്യത്തെ കൊള്ളയടിക്കാനാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ലക്ഷം ജോലി ഒഴിവുകൾ നികത്തും. കർഷകരുടെ, സാധാരണക്കാരുടെ മക്കൾക്ക് യാതൊരു അവസരവും രാജ്യത്തില്ല’, രാഹുൽ ഗാന്ധി പറഞ്ഞു