H5N1 ഫ്ലൂ മനുഷ്യരിലേക്കും!! വലിയ ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന

ലോകത്ത് ആശങ്ക പരത്തി പക്ഷിപ്പനി പടരുന്നു. മനുഷ്യരുൾപ്പെടെ മുമ്പ് ബാധിക്കപ്പെട്ടിട്ടില്ലാത്ത ജീവജാലങ്ങളിലേക്ക് H5N1 ഏവിയൻ ഫ്ലൂ പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

2020 ൽ പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന് കാരണമായി, കാട്ടുപക്ഷികൾ, കരയിലെ സസ്തനികൾ, സമുദ്ര സസ്തനികൾ എന്നിവയെയും ബാധിച്ചു. പശുക്കളെയും ആടുകളെയും ബാധിത ഇനങ്ങളുടെ പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തി.‘താറാവുകളിലും കോഴികളിലും പിന്നീട് സസ്തനികളിലും വൈറസ് പടരുകയും മനുഷ്യരെ ബാധിക്കാനുള്ള കഴിവ് വികസിപ്പിക്കുകയും പിന്നീട് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പോകാനുള്ള കഴിവ് വികസിപ്പിക്കുകയും ചെയ്യുന്നു. ഇത് വലിയ ഉത്കണ്ഠ ഉണ്ടാക്കുന്നുവെന്ന്’- യുഎൻ ആരോഗ്യ ഏജൻസിയുടെ ചീഫ് സയൻ്റിസ്റ്റ് ജെറമി ഫരാർ ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇന്നുവരെ, ഇൻഫ്ലുവൻസ എ (H5N1) വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യർക്ക് വൈറസ് ബാധിച്ച സന്ദർഭങ്ങളിൽ, മരണനിരക്ക് ഭയാനകമാംവിധം ഉയരുന്നുണ്ട്. 2023 ൻ്റെ തുടക്കം മുതൽ ഈ വർഷം ഏപ്രിൽ 1 വരെ, 23 രാജ്യങ്ങളിലായി 889 മനുഷ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൻ്റെ ഫലമായി 463 മരണങ്ങൾ സംഭവിച്ചുവെന്നും ഫരാർ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version