ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലയിൽ വിപുലമായി നടക്കുന്നു

വനിതാ- യുവജന പങ്കാളിത്തം ഉറപ്പാക്കുംലോക്സ‌ഭ തെരഞ്ഞെടുപ്പിന് ജില്ലയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിലായി 576 പോളിങ് സ്റ്റേഷനുകൾ ഒരുക്കും. കൽപ്പറ്റ 187, മാനന്തവാടി 173, സുൽത്താൻ ബത്തേരി 216 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.49 മാതൃകാപോളിങ് സ്റ്റേഷനുകൾലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 49 മാതൃകാപോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. എല്ലാ പോളിങ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.

അംഗപരിമിതർക്ക് വീൽചെയർ, റാംപ്, എന്നിവയും പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റുകളുണ്ടാകും. പോളിങ് ബൂത്തിൽ വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കും.വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന 3 പോളിങ് സ്റ്റേഷനുകൾജില്ലയിൽ സജ്ജീകരിക്കുന്ന 576 പോളിങ് സ്റ്റേഷനുകളിൽ 3 ബൂത്തുകൾ നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്. മൂന്ന് മണ്ഡലങ്ങളിലും ഓരോ ബൂത്തുകൾ സജ്ജീകരിക്കും. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ കൽപ്പറ്റ ഹിദായത്തുൽ ഇസ്ലാം മദ്രസ യു.പി സ്‌കൂൾ, മാനന്തവാടി നിയോജക മണ്ഡലത്തിൽ ലിറ്റിൽ ഫ്ളവർ യു.പി സ്കൂ‌ൾ, ബത്തേരിയിൽ സെൻ്റ് മേരീസ് കോളേജ് എന്നിവടങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകൾ ഉള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്.

പോളിങ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വനിതകളായിരിക്കും.രണ്ട് യൂത്ത് ഓറിയൻ്റഡ് പോളിങ് സ്റ്റേഷനുകൾയുവ ഓഫീസർമാർ നിയന്ത്രിക്കുന്ന രണ്ടു പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജീകരിക്കുക. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഇവ രണ്ടും. കുറിച്യാട് മുൻ ഏകാധ്യാപക വിദ്യാലയം, ചെട്ട്യാലത്തൂർ ഗവ.എൽ.പി സ്ക്‌കൂൾ എന്നിവടങ്ങളിലാണ് യുവജന നിയന്ത്രണത്തിലുള്ള പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുക.84 പ്രത്യേക സുരക്ഷാ ബൂത്തുകൾ രണ്ട് പ്രശ്ന‌ബാധിത ബൂത്തുകൾലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്‌ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷാ നിർദ്ദേശ ബൂത്തുകളുമാണുള്ളത്. സുരക്ഷാ ബൂത്തുകളിൽ സുഗമമായ പോളിങിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മാനന്തവാടി നിയോജക മണ്ഡലത്തിൽ 50, കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 28, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ആറ് വീതമാണ് പ്രത്യേക സുരക്ഷാ ബൂത്തുകൾ. പ്രശ്‌ന ബാധിത ബൂത്തുകൾ രണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. പ്രശ്‌ന ബാധിത ബൂത്തുകളിലുൾപ്പെടെ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുണ്ടാകും.പോളിങ് ബൂത്തുകൾ ഹരിത ചട്ടം പാലിക്കണംപോളിങ് ബൂത്തുകൾ ഒരുക്കുമ്പോൾ ഹരിത പെരുമാറ്റചട്ടം പാലിക്കണം. കുടിവെള്ള ഡിസ്പെൻസറുകൾ, സ്റ്റീൽ/കുപ്പി ഗ്ലാസുകൾ എന്നിവ ഒരുക്കണം. മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കണം.

മാലിന്യം നീക്കം ചെയ്യാൻ ഹരിത കർമ സേനയുമായി കരാറിൽ ഏർപ്പെടണം. പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്. ബൂത്തുകളിൽ ഭക്ഷണം കഴിക്കാൻ ഡിസ്പോസിബൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ, ബൂത്തുകൾക്ക് മുന്നിലെ കൗണ്ടറുകൾ ഒരുക്കുമ്പോൾ ഹരിതചട്ടം പാലിക്കണം.പോളിങ് സ്റ്റേഷനുകളിൽ ക്രമീകരണംവോട്ടർമാർക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം നൽകാൻ ശരിയായ അടയാളങ്ങൾ പോളിങ് സ്റ്റേഷനുകളിൽ സ്ഥാപിക്കും. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കും. അക്ഷരങ്ങൾ വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്ന വിധമായിരിക്കും ക്രമീകരണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version