ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. അടിച്ചും തിരിച്ചടിച്ചും ‘റൂട്ടുമാറ്റിയും’ പാർട്ടികൾ കളം പിടിച്ച പോരിനൊടുവിൽ, ജനം എന്താണ് മനസ്സിൽ കണക്കുകൂട്ടിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ നിറഞ്ഞ ദിവസങ്ങളുടെ കൗണ്ട് ഡൗൺ വെള്ളിയാഴ്ച മുതൽ ആരംഭിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടർമാരാണ് 26-ന് വിധിയെഴുതുന്നത്. കേരളത്തിലെ 20 സീറ്റിന് പുറമേ, ബിഹാർ 5, ഛത്തീസ്‌ഗഡ് 3, കർണാടക 14, മധ്യപ്രദേശ് 7, ഉത്തർപ്രദേശ് 8, ബംഗാൾ 3, മഹാരാഷ്ട്ര 8, രാജസ്ഥാൻ 13, മണിപ്പൂരിലെ ഒരു മണ്ഡലത്തിലെ ബാക്കിയുള്ള പകുതി സീറ്റുകൾ, ത്രിപുര 1, ജമ്മു കശ്മീർ 1, അസം 5 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ കണക്ക്. കേരളമാണ് മുഴുവൻ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം. ഏറ്റവും കൂടുതൽ സീറ്റുള്ളതും കേരളത്തിൽ തന്നെ. ഇരുപത് ലോക്‌സഭ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.