ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം നടപ്പിലാക്കിയ തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾക്കും കർശന നടപടികൾക്കും ശേഷം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവെന്ന് കെഎസ്ആർടിസി.കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവാണുണ്ടാകുന്നത്. KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്ന് കെഎസ്ആർടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കവും മാന്യമായ പെരുമാറ്റവും ഏറെ പ്രാധാന്യമേറിയതാണ്.