Posted By Anuja Staff Editor Posted On

ലോക്സഭ തെരഞ്ഞെടുപ്പ്;ജില്ലയിൽ 1327 പോളിങ് സ്റ്റേഷനുകൾ

ലോക്സഭ തെരഞ്ഞെടുപ്പിന് ഏഴ് നിയോജകമണ്ഡലങ്ങളിലായി 1327 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൽപ്പറ്റ 187, മാനന്തവാടി 173, സുൽത്താൻ ബത്തേരി 216, വണ്ടൂർ 205, നിലമ്പൂർ 202, ഏറനാട് 163, തിരുവമ്പാടി 178 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഏറനാട് 2, വണ്ടൂർ 1 ഒ#ാക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോളിങ് സാമഗ്രികളുടെ വിതരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയിൽ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. മാനന്തവാടിയിൽ സെന്റ് പാട്രിക്സ‌് ഹയർ സെക്കണ്ടറി സ്‌കൂൾ, ബത്തേരിയിൽ സെൻ്റ് മേരീസ് കോളേജ്, കൽപ്പറ്റയിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയാണ് വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുക. തിരുവമ്പാടി മണ്ഡലത്തിൽ അൽഫോൺസ സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ, ഏറനാട് ജി.യു.പി.എസ് ചുള്ളക്കാട് മഞ്ചേരി, നിലമ്പൂർ മാർത്തോമ കോളേജ് ചുങ്കത്തറ, വണ്ടൂർ മാർത്തോമ ഹയർ സെക്കണ്ടറി സ്കൂൾ ചുങ്കത്തറയുമാണ് പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ.വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ട്രോംഗ് റൂമും വോട്ടെണ്ണൽ കേന്ദ്രവും മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലമ്പൂർ വണ്ടൂർ ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചുങ്കത്തറ മാർത്തോമ്മ കോളേജിലാണ് നടക്കുക. തിരുവമ്പാടി മണ്ഡലത്തിൽ അൽഫോൺസ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുക.

49 മാതൃകാപോളിങ് സ്റ്റേഷനുകൾലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 49 മാതൃകാപോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകൾ ഒരുക്കുന്നത്. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. എല്ലാ പോളിങ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. അംഗപരിമിതർക്ക് വീൽചെയർ, റാംപ്, എന്നിവയും വോട്ടുചെയ്യാൻ പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തിൽ വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കും. ഇത്തവണ സ്ത്രീകൾ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിട്ടുള്ള ബൂത്തുകളും വയനാട്ടിൽ സജ്ജീകരിക്കുന്നുണ്ട്. കൽപ്പറ്റ ഫിദായത്തുൾ ഇസ്ലാം മദ്രസ യു.പി സ്‌കൂൾ,മാനന്തവാടി ലിറ്റിൽ ഫ്ളവർ യു.പി.സ്‌കൂൾ,സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവയാണിത്. ഇവിടെ പോളിങ്ങ് ഉദ്യോഗസ്ഥർ തുടങ്ങി സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീകളായിരിക്കും. യൂത്ത് ബൂത്തും ഇത്തവണത്തെ പ്രത്യേകതയാണ്. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ചെട്ട്യാലത്തൂർ, കുറിച്യാട് എന്നിവങ്ങളാണ് യൂത്ത് ബൂത്ത് ഒരുങ്ങുക. ഇവിടെ യുവാക്കളായിരിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 189 പ്രത്യേക സുരക്ഷാ ബൂത്തുകൾ മൂന്ന് പ്രശ്‌ന ബാധിത ബൂത്തുകൾ, രണ്ട് വൾനറബിൾ ബൂത്ത് എന്നിങ്ങനെയാണുള്ളത്. മാനന്തവാടി നിയോജക മണ്ഡലത്തിൽ 50, കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 28, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ആറ്, തിരുവമ്പാടി 23, ഏറനാട് മൂന്ന്, നിലമ്പൂർ 56, വണ്ടുർ 23 പ്രത്യേക സുരക്ഷാ ബൂത്തുകളാണ് ഉള്ളത്. മാനന്തവാടി രണ്ടും, തിരുവമ്പാടി ഒരു പ്രശ്‌ന ബാധിത ബൂത്തുമാണുള്ളത്. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ രണ്ട് വൾനറബിൾ ബൂത്തുമാണുള്ളത്. സുരക്ഷാ ബൂത്തുകളിൽ സുഗമമായ പോളിങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version