ഹോർലിക്സും ബോൺവിറ്റയും ബൂസ്റ്റും ഇനിമുതൽ ഹെൽത്ത് ഡ്രിങ്കല്ല;പ്രഖ്യാപനവുമായി നിർമ്മാതാക്കൾ !

ഹോർലിക്സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ്’ എന്ന ലേബലിലായിരിക്കും ഹോർലിക്സിനെ ഇനി മുതൽ അവതരിപ്പിക്കുക.നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്‌ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി.സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ട‌ം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ.ബോൺവിറ്റ, ബൂസ്റ്റ് പോലുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട് നേരത്തെ നിർദേശിച്ചിരുന്നു. ഏപ്രിൽ പത്തിനാണ് നിർദേശം നൽകിയത്. എഫ്.എസ്.എസ്.എ.ഐ ആക്ട‌് 2006 പ്രകാരം ഹെൽത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിൻ്റെ നടപടി. ഹെൽത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു.ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി വാർത്താ സമ്മേളനത്തിലാണ് മാറ്റം പ്രഖ്യാപിച്ചത്. പോഷകാഹാര ലേബലിലേയ്ക്കുള്ള ഈ മാറ്റം കൂടുതൽ കൃത്യവും സുതാര്യവുമായ വിവരണം നൽകുന്നുമെന്നും തിവാരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version