വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നയാൾ ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിപിപാറ്റ്) പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പരസ്പരം യോജിക്കുന്ന രണ്ടു വ്യത്യസ്ത‌ വിധിന്യായങ്ങളിലാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി.പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന,ഹർജിക്കാരുടെ ആവശ്യവും കോടതിതള്ളി. ഹർജികളിൽ രണ്ടു നിർദേശങ്ങൾപുറപ്പെടുവിക്കുന്നതായി ബെഞ്ച്വ്യക്തമാക്കി. സിംബർ ലോഡിങ് യൂണിറ്റ്മുദ്രവച്ച് 45 ദിവസമെങ്കിലുംസൂക്ഷിക്കണം. ഫലപ്രഖ്യാപനത്തിനുശേഷം മൈക്രോ കൺട്രോളർ പ്രോഗാംവിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാൻ സ്ഥാനാർഥിക്ക് അവസരം നൽകണമെന്നാണ് രണ്ടാമത്തെ നിർദേശം. ഇത്തരമൊരു ആവശ്യം സ്ഥാനാർഥി ഫലപ്രഖ്യാപനത്തിന് ശേഷംഏഴു ദിവസത്തിനകം

ഉന്നയിക്കണമെന്നും കോടതി പറഞ്ഞു.അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകൾ വിവിപാറ്റ് പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷൻ ചെയ്യണം എന്നതാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചത്.

വോട്ടിങ് യന്ത്രത്തിന്റെ മികവിനെക്കുറിച്ചു സംശയിക്കുന്നവരുടെയും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നു വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ വോട്ടിങ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾ ജഡ്‌ജിമാർ ഉയർത്തിയിരുന്നു. മൈക്രോ കൺട്രോളർ എവിടെയാണു ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ, തെരഞ്ഞെടുപ്പിനുശേഷം എത്ര ദിവസം വരെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാറുണ്ട് തുടങ്ങിയവയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.ഇവിഎം വഴി വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യൻ രാജ്യങ്ങളും പേപ്പർ ബാലറ്റിലേക്ക് മടങ്ങിയെന്ന് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. പേപ്പർ ബാലറ്റിലേക്ക് മടങ്ങിയ ജർമ്മനിയുടെ ഉദാഹരണം പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയപ്പോൾ, ജർമ്മനിയിലെ ജനസംഖ്യ എത്രയാണെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത ചോദിച്ചു. ഇത് ഏകദേശം 6 കോടിയാണെന്ന് പ്രശാന്ത് ഭൂഷൺ മറുപടി നൽകി. അപ്പോൾ ‘രാജ്യത്ത് തൊണ്ണൂറ്റി ഏഴ് കോടിയാണ് രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ആകെ എണ്ണം. ബാലറ്റ് പേപ്പറുകൾ ഉണ്ടായിരുന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം,’ ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.ഹർജിക്കാരിൽ ഒരാളുടെ അഭിഭാഷകനായ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ഇവിഎമ്മുകളിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ വിവിപാറ്റ് സ്ലിപ്പുകളുമായി താരതമ്യം ചെയ്യണമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് ഖന്ന ചോദിച്ചു, ‘അതെ, 60 കോടി വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണം. ശരിയാണോ?’ മനുഷ്യന്റെ ഇടപെടലാണ് പ്രസ്‌നമുണ്ടാക്കുന്നത്. സാധാരണയായി മനുഷ്യ ഇടപെടലില്ലാതെ യന്ത്രം നിങ്ങൾക്ക് കൃത്യമായ ഫലങ്ങൾ നൽകും. മനുഷ്യൻ്റെ ഇടപെടൽ ഉണ്ടാകുമ്പോഴോ, സോഫ്റ്റ്വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങൾ വരുത്തുമ്പോഴോ പ്രശ്നം ഉണ്ടാകുന്നു, ഇത് ഒഴിവാക്കാൻ എന്തെങ്കിലും നിർദ്ദേശമുണ്ടെങ്കിൽ, അത് നൽകാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version