ഇന്റലിജൻസ് റിപ്പോർട്ടിൽ പകച്ച് പിണറായി, പരാജയം തുറിച്ചു നോക്കുമ്ബാൾ ‘ഇരട്ടച്ചങ്കി’ടിക്കുന്നു!

കോ ട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാന കച്ചിത്തുരുമ്ബും കൈവിട്ടുപോകുന്നതിന്റെ നിരാശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും അങ്കലാപ്പും അതിനു തെളിവ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മാദ്ധ്യമപ്രവർത്തകരോടുള്ള പ്രതികരണങ്ങളിലുടനീളം അതു പ്രകടമായി. രാവിലെ തന്നെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി ജയരാജനെ പരസ്യമായി കുറ്റപ്പെടുത്തിയതൊന്നും വെളിവോടെയല്ല. പരാജയഭീതി മൂലം വിഭ്രാന്തിയിലായ മുഖ്യമന്ത്രി വോട്ടെടുപ്പിന്റെ നിർണായക മണിക്കൂറുകളിൽ തന്നെയാണ് എൽ.ഡി.എഫ് കൺവീനറെ പാപിയെന്നു വിശേഷിപ്പിച്ചതും തള്ളിപ്പറഞ്ഞതും.

കടുത്ത പിണറായിസ്റ്റുകളെപ്പോലും അതു ഞെട്ടിച്ചുകളഞ്ഞു. മാനസികമായി തകർത്തു. തിരഞ്ഞെടുപ്പ് കൈവിട്ടുപോയി എന്ന മാനസികാവസ്ഥയിൽ നിന്നല്ലാതെ ഇത്തരമൊരു പ്രതികരണം ഉണ്ടാകില്ല. പാർട്ടിക്കും തനിക്കുമെതിരായി എത്ര കടുത്ത ആരോപണങ്ങൾ ഉയർന്നാലും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് അകന്നു പോകുമായിരുന്ന പിണറായി വിജയൻ ഇന്നലെ മുഖമടച്ചു വീണുപോവുകയായിരുന്നു. അത് പാർട്ടിയെ കുഴപ്പത്തിലാക്കുമെന്ന ബോധമില്ലാതെ.ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ

വിലയിരുത്തിലാകുമോ എന്ന ഒരു മാധ്യമപ്രവർത്തകന്റെ സാധാരണ ചോദ്യത്തിന് മുന്നിൽ പോലും പിണറായി നിലവിട്ടുപോയി. ആ മാദ്ധ്യമപ്രവർത്തകനു നേരെയുണ്ടായ വിസ്ഫോടനം ഒന്നു കാണേണ്ടതു തന്നെയായിരുന്നു. കഴിഞ്ഞതവണ ലഭിച്ച ഒരു സിറ്റിൽ പോലും വിജയം നേടാൻ ആവില്ലെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ആ പൊട്ടിത്തെറി. വരാനിരിക്കുന്ന പരാജയം സംസ്ഥാനത്തെ ദുർഭരണത്തിന്റെ പ്രതിഫലനമാകില്ലെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞുവച്ചു.

കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കും എന്നതിനേക്കാൾ, ഏതാനും സീറ്റുകളിൽ ബിജെപിയും ജയിച്ചേക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് മുഖ്യമന്ത്രിയുടെ അങ്കലാപ്പിനു പ്രധാന കാരണം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version