കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകൾ മേയ് നാലുവരെ ഓൺലൈനിൽ

ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ- സ്വകാര്യ ഐടിഐകൾക്കും ഇന്നുമുതൽ മേയ് നാലുവരെ ഡയറക്‌ടർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസിന് പകരം ഓൺലൈൻ ക്ലാസ് നടത്തും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ മെഡിക്കൽ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് രണ്ടുവരെ അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടർ ഡോ എസ് ചിത്ര നിർദേശിച്ചു. അവധിക്കാല ക്യാമ്പുകൾ, ട്യൂട്ടോറിയലുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയ്ക്കും നിർദേശം ബാധകമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version