എച്ച് മാത്രമല്ല ഇനി റോഡ് ടെസ്റ്റും കഠിനം, വിധിയെഴുതാൻ മെമ്മറി കാർഡും; പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

സം സ്ഥാനത്തെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ അടിമുടി മാറ്റം വരികയാണ്.പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ (മെയ് 2) മുതൽ നിലവിൽ വരും. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കും. ഇതാ പുതിയ ഡ്രൈവിംഗ് ടെസ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ്. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിൽ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളിൽ എൻജിൻകപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആണ്.ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ എൽഎംവി വിഭാഗം വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്കൂ‌ൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്‌ത്‌ മെമ്മറി കാർഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.വിശദമായ സർക്കുലർഇതുസംബന്ധിച്ച വിശദമായ സർക്കുലർ ഇറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. മെയ് മാസം 2-ാം തീയതി മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആദ്യം പുറപ്പെടുവിച്ച നിർദേശം. ഇതിലാണ് ഇപ്പോൾ ഇളവ് വരുത്തിയിരിക്കുന്നത്. അതുപോലെ തന്നെ പുതിയ ട്രാക്കുകൾ തയ്യാറാകാത്തതിനാൻ എച്ച് ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നിർദ്ദേശം.പ്രതിഷേധംഅതേ സമയം, മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ഡ്രൈവിംഗ് പരീക്ഷ ഉൾപ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ്.ഉദ്യോഗസ്ഥർക്ക് പരസ്യ പരീക്ഷ മിന്നൽ വേഗതയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം മോട്ടോവാഹനവകുപ്പ് കുടുക്കിയിരുന്നു. പ്രതിദിനം നൂറിലധികം ലൈസൻസ് നൽകിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി പരീക്ഷ നടത്തിച്ചു മോട്ടോർവാഹനവകുപ്പ്. 15 ഉദ്യോഗസ്ഥർക്കായിരുന്നു പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസൻസ് നൽകുന്ന പതിനഞ്ച് എംവിമാരെയാണ് മുട്ടത്തറയിൽ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. ഉദ്യോഗസ്ഥരെല്ലാം വെറും ആറു മിനിറ്റ് കൊണ്ടാണ് പരീക്ഷ നടത്തിയ ലൈസൻസും നൽകുന്നതെന്നാണ് ഗതാഗതമന്ത്രിയുടെ പക്ഷം. ഉദ്യോഗ്സഥരെ കൊണ്ട് ആദ്യം എച്ച് എടുപ്പിച്ചു. വിജയിച്ചവർ മൂന്നു മിനിറ്റെടുത്തു. പിന്നെ റോഡ് ടെസ്റ്റ്. ഫലം നീരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തിൽ പാളിച്ച ഉണ്ടായെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിഎടുക്കാനാണ് കെബി ഗണേഷ് കുമാറിൻറെ നീക്കം എന്നാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version