വേ നൽക്കാലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.അതേസമയം കെ എസ് ഇ ബി രാത്രിയാകുമ്ബോൾ വൈദ്യുദി വിച്ഛേദിക്കുന്നുവെന്ന തരത്തിൽ വലിയ തോതിൽ പ്രചരണവും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ കെ എസ് ഇ ബി തന്നെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. കെ എസ് ഇ ബി പങ്കുവെക്കുന്ന കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കെ എസ് ഇ ബി ജീവനക്കാരെ ശത്രുവായി കാണരുത്, പ്രശ്നം സാങ്കേതികമാണ്കടുത്ത വേനലും ഉഷ്‌ണതരംഗവും കേരളത്തിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. പകലും രാത്രിയും ചൂട് ഒരു പോലെ നിൽക്കുകയാണ്. രാത്രി കഴിഞ്ഞും അന്തരീക്ഷ ഊഷ്‌മാവ് താഴെ വരുന്നില്ല. ഈ സാഹചര്യത്തിൽ ഏസിയുടെ ഉപയോഗവും വർദ്ധിച്ചു കഴിഞ്ഞു. നേരത്തേതിൽ നിന്നും വ്യത്യസ്തമായി രാത്രി 10.30 ന് ശേഷമാണ് ഇപ്പോൾ പീക്ക് ഡിമാന്റ് ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പീക്ക് ഡിമാന്റ് ഇന്നലെ 5717 മെഗാവാട്ടായി (കഴിഞ്ഞ വർഷം ഇത് 5024 മെഗാവാട്ടായിരുന്നു) നമ്മുടെ സിസ്റ്റത്തിന് താങ്ങാവുന്നതിലും അധികമാണ് 5717 മെഗാവാട്ട് എന്ന നില ഒരു നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയർന്നാൽ ഗ്രിഡ് സ്വയം നിലയ്ക്കും.