Posted By Anuja Staff Editor Posted On

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സർവീസുകളിൽ മാറ്റം

തി രുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കും എന്നും റെയിൽവേ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

വഴി തിരിച്ചു വിടുന്ന ട്രെയിനിൻ്റെ വിവരങ്ങൾ:ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എമ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എശൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്‌സ്പ്രസ് (16355) കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ നിർത്തും.14 മുതൽ 19 വരെ മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും.15 മുതൽ 20 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെടേണ്ട മംഗളൂരു സെൻട്രൽ ഏറനാട് എക്‌സ്പ്രസ് (16606) കൊല്ലത്തു നിന്നു രാവിലെ 4.38നു സർവീസ് ആരംഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version